Sunday 8 November 2015

ഐ എഫ് എഫ് കെ രജിസ്‌ട്രേഷന്‍ നവംബര്‍ 15 മുതല്‍, പ്രതിനിധികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള( എഫ്  എഫ് കെ)ക്കുള്ള പ്രതിനിധികളുടെ രജിസ്ട്രേഷന് ആരംഭിക്കുത് നവംബര് 15 ലേക്കു മാറ്റി. പ്രതിനിധികള്ക്ക് മുന്കൂര് സീറ്റ് റിസര്വേഷനു സൗകര്യങ്ങള് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്ക്കായാണ് തീയതി നീട്ടിയതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന് നായര് അറിയിച്ചു. രജിസ്ട്രേഷനു ഓണ്ലൈന് വഴിയും ബാങ്കുകള് വഴിയും  പണമടക്കുതില് കഴിഞ്ഞവര്ഷമുണ്ടായ തടസ്സങ്ങള് ഒഴിവാക്കും.
       യുവജനസംഘടനകളുടെ ആവശ്യം പരിഗണിച്ച് പ്രതിനിധികള്ക്ക് വര്ഷം എസ് എം എസ് വഴി സീറ്റുകള് റിസര്വ്വു ചെയ്യാന് സംവിധാനമുണ്ടാക്കും. നിശ്ചിത എണ്ണം സീറ്റുകള്ക്കു മാത്രമാണ് റിസര്വേഷന്. സീറ്റ് നമ്പറുകള് ഇല്ലാത്തതിനാല് ആദ്യമെത്തുവര്ക്ക് ഇഷ്ടപ്പെട്ട സീറ്റുകള് ലഭിക്കും. ക്യൂവില് നില്ക്കുവര്ക്കും സീറ്റുകള് ലഭിക്കും. റിസര്വ്വ് ചെയ്യുവര് സിനിമ തുടങ്ങുതിനു പത്തു മിനിറ്റ് മുമ്പെത്തിയില്ലെങ്കില് സീറ്റുകളും  ക്യൂവില് നില്ക്കുന്നവര്ക്ക് ലഭ്യമാക്കും.
      48 മണിക്കൂര് മുമ്പാരംഭിക്കുന്ന റിസര്വേഷന് സംവിധാനത്തിലൂടെ ഒരു പ്രതിനിധിക്ക് ഒരു ദിവസം മൂന്നു സിനിമകള്ക്കു മാത്രമേ റിസര്വേഷന് ലഭിക്കൂ. ശാസ്തമംഗലത്തെ അക്കാദമി ഓഫീസിലും പനവിളയിലെ അക്കാദമി ലൈബ്രറിയിലും ഡെലിഗേറ്റ് സെല്ലുകള് തുറക്കും. ഇവിടെ നേരില് പണമടക്കാനുള്ള സൗകര്യമുണ്ടാകും. മുതിര്ന്നവര്ക്കും വിദ്യാര്ത്ഥികള്ക്കും ഹെല്പ്പ് ഡസ്ക്കുകളും ഏര്പ്പെടുത്തുമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു. പ്രതിനിധികള്ക്കുള്ള കിറ്റുകള് ടാഗോര് തീയറ്ററിലെ കൗണ്ടറുകള് വഴി നവംബര് 30 മുതല് വിതരണം ചെയ്യും.

No comments:

Post a Comment