Thursday 29 October 2015

ഐ.എഫ്.എഫ്.കെ ജൂറിയായി. ചിത്രങ്ങള് 180 പ്രതിനിധി രജിസ്ട്രേഷന് നവം.5 മുതല്

    തിരുവനന്തപുരം: ഡിസംബര്നാലു മുതല്‍ 11 വരെ കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന  ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറിയെ പ്രഖ്യാപിച്ചു. മേളയുടെ പ്രതിനിധി രജിസ്ട്രേഷന്നവംബര്അഞ്ചിന് ആരംഭിക്കും. നൂറ്റെപതോളം  ചിത്രങ്ങള്പ്രദര്ശിപ്പിക്കും.
വ്യാഴാഴ്ച മന്ത്രി ശ്രീ തിരുവഞ്ചൂര്രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്ചേര്ന്ന സംഘാടക സമിതിയോഗം മേളയുടെ ഒരുക്കങ്ങള്അവലോകനം ചെയ്തു. മൂന്ന് വ്യത്യസ്ത ജൂറികളാണ് മേളയ്ക്കുള്ളത്. ഔദ്യോഗിക ജൂറിയുടെ ചെയര്മാന്ബ്രസീലിലെ പ്രശസ്ത ചലച്ചിത്രപ്രവര്ത്തകനായ ഷൂലിയോ ബ്രിസേന്ആണ്. മൗസ സിനി അബ്, നാദിയ ഡ്രെസ്റ്റി, മാക്സിന്വില്യംസ, ജാനു ബറുവ എന്നിവര്അംഗങ്ങളായിരിക്കും. ഡെറക് മാല്ക്കം, ലതിക പഡ്ഗോങ്കര്എന്നിവര്ഫിപ്രസി ജൂറി അംഗങ്ങളാണ്. നെറ്റ്പാക് ജൂറിയായി സിദ്ദിഖ് ബര്മാക്, സ്വര് മല്ലവര്ചി, മീനാക്ഷി ഷെഡ്ഡെ എന്നിവരെ നിശ്ചയിച്ചു.
കഴിഞ്ഞ വര്ഷത്തെപ്പോലെ 500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. വിദ്യാര്ത്ഥികള്ക്ക് 300 രൂപ. ഇത്തവണ കൂടുതല്തിയേറ്ററുകള്തെരഞ്ഞെടുത്തി'ുണ്ട്. കനകക്കുിലെ നിശാഗന്ധിയില്‍ 3000 സീറ്റുകളുള്ള ശീതീകരിച്ച താല്ക്കാലിക തിയേറ്റര്സജ്ജീകരിക്കും. മേളയിലെ മറ്റു തിയേറ്ററുകള്ശ്രീകുമാര്‍ (1000 സീറ്റ്), ശ്രീവിശാഖ് (700), ധന്യ (700), രമ്യ( 700), ടാഗോര്തിയേറ്റര്‍ (900), കൈരളി (440), ശ്രീ (300), നിള (260), കലാഭവന്‍ (410), ന്യൂ സ്ക്രീന്‍1 (520), ന്യൂ സ്ക്രീന്‍2(200), ന്യൂ സ്ക്രീന്‍3 (200) എന്നിവയാണ്.
രണ്ട് പുതിയ പൊതുപ്രദര്ശന വേദികളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകതയെന്ന് മേളയുടെ ഉപദേശക സമിതി ചെയര്മാന്ഷാജി എന്‍.കരുണ് പറഞ്ഞു. വെള്ളയമ്പലം മാനവീയം വീഥിയില്സെന്സര്ചെയ്ത സിനിമകള്പ്രദര്ശിപ്പിക്കും. പ്രത്യേക പാക്കേജ് സിനിമകള്ക്കായി  സെന്ട്രല്സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോള്കോര്ട്ടില്ആയിരം സീറ്റുകള്സജ്ജീകരിക്കും.
എണ്പതിലേറെ മികച്ച ലോക സിനിമകളാണ് മേളയ്ക്കെത്തുന്നത്. പത്ത് വിഭാഗങ്ങളിലായി സിനിമകള്ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരവിഭാഗം 14, മലയാളം സിനിമ 7, ഇന്ത്യന്സിനിമകള്‍ 7, കണ്ട്രി ഫോക്കസ് (ലിത്വാനിയ/മ്യാന്മര്‍) 8, ലോകസിനിമ 80, കണ്ടംപററി മാസ്റ്റേഴ്സ് 7, ട്രിബ്യൂട്ട ടു വിന്സെന്റ് മാസ്റ്റര്‍ 3, റിട്രോസ് ഇന്റര്നാഷണല്‍ 10, പബ്ളിക് സ്ക്രീനിംഗ് 7, ജൂറി ഫിലിംസ്/ലൈഫ്ടൈം അച്ചീവ്മെന്റ് 10.
പ്രത്യേക പാക്കേജിലാക്കി വേറെ 20 സിനിമകള്പ്രദര്ശിപ്പിക്കും. ത്രീ-ഡി, ട്രൂ സ്റ്റോറി, സ്ത്രീപക്ഷം, പുതുമുഖ സംവിധായകര്എന്നീ വിഭാഗങ്ങളിലായി അഞ്ച് വീതം ചിത്രങ്ങളാണ് ഇങ്ങനെ പ്രദര്ശനത്തിനെത്തുന്നത്.
        മേളയുടെ നടത്തിപ്പിന് പ്രശസ്ത സംവിധായകന്ഷാജി എന്കരു  ചെയര്മാനായി ഉപദേശക സമിതി രൂപീകരിച്ചു. ഒരു കോര്കമ്മിറ്റി അദ്ദേഹത്തെ സഹായിക്കും. മേളയിലെ ചിത്രങ്ങള്തെരഞ്ഞെടുത്തത് കെ.ആര്‍.മോഹന്‍, കമല്‍, മോഹന്‍, മാലതി സഹായ് എിവരുടെ കീഴില്അഞ്ചു പേര്വീതമുള്ള സമിതിയായിരുന്നു. അലസാഡ്ര സ്പെഷല്‍, റോസാ കാരിലോ, ജൂ ഗിവാനി, മാര്ട്ടിന്അര്മാന്ഡ്, സൂസ സാന്റോസ് എന്നീ വിദേശ പ്രോഗ്രാമര്മാരടങ്ങിയ സമിതി  മേളയില്അക്കാദമിയെ സഹായിക്കും.
                മേളയുടെ സാങ്കേതിക സഹായത്തിനായി കെ.രാമചന്ദ്രബാബു ചെയര്മാനും ഉജ്വല്നിര്ഗുത്കര്‍, കേതന്മേത്ത എന്നിവരും ബാര്കോ, ഡോള്ബി, ബി.എസ്.എന്‍.എല്എന്നിവയുടെ പ്രതിനിധികളും അടങ്ങുന്ന സമിതി രൂപീകരിച്ചു. കമ്മിറ്റിയാണ് തിയേറ്ററുകള്പരിശോധിച്ച് മാര്ഗനിര്ദ്ദേശങ്ങള്നല്കുത്.
                കഴിഞ്ഞ 19 മേളകളുടെ ചരിത്രം പുസ്തകമാക്കാനും ഉദ്ഘാടനദിനത്തില്പ്രകാശനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്മാന്ടി. രാജീവ് നാഥ് പറഞ്ഞു. എം.എഫ്.തോമസ്, കല്പറ്റ നാരായണന്‍, ജി.പി.രാമചന്ദ്രന്‍, മീരാ സാഹിബ് എന്നിവരാണ് പുസ്തകം തയാറാക്കുത്. സി.എസ്.വെങ്കിടേശ്വരനായിരിക്കും എഡിറ്റര്‍. എം.എസ്.വിശ്വനാഥന്‍, വിന്സെന്റ്  മാസ്റ്റര്‍, എം.ടി വാസുദേവന്നായര്എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങളും വേളയില്പ്രകാശനം ചെയ്യും.
                വര്ഷത്തെ അരവിന്ദന്സ്മാരക പ്രഭാഷണം പ്രശസ്തമായ മെല് ഫെസ്റ്റിവല്ഡയറക്ടര്ക്ലയര്ഡോബിന്നിര്വഹിക്കും. മലയാള സിനിമാ വ്യവസായത്തിന് മുതല്ക്കൂട്ടാകുന്ന രീതിയില്അന്താരാഷ്ട്ര പ്രശസ്തിയാര്ജിച്ച മൂന്ന് സാങ്കേതിക വിദഗ്ധരെ ഉള്പ്പെടുത്തി ശില്പശാലകള്നടത്താന്തീരുമാനിച്ചു. മാമി ഫെസ്റ്റിവല്ഡയറക്ടറായിരുന്ന നാരായണന്ശ്രീനിവാസനാണ് ശില്പശാലകളുടെ ചുമതല. ഫെസ്റ്റിവല്മാന്വല്തയാറായിവരുന്നു.
    സംഘാടകസമിതി യോഗത്തില്രാജീവ് നാഥ്, ഷാജി എന്‍.കരുണ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന്ജോഷി മാത്യു, സാഹിത്യ അക്കാദമി ചെയര്മാന്പെരുമ്പടവം ശ്രീധരന്‍, ഫിലിം ചേംബര്പ്രസിഡന്റ് ജി.പി വിജയകുമാര്‍, ചലച്ചിത്ര വികസന കോര്പറേഷന്ചെയര്മാന്രാജ്മോഹന്ഉണ്ണിത്താന്‍, എക്സിക്യൂ'ിവ് അംഗം രാമചന്ദ്ര ബാബു, സംവിധായകന്ജി.എസ്.വിജയന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി ടി.രാജേന്ദ്രന്നായര്തുടങ്ങിയവര്പങ്കെടുത്തു.



No comments:

Post a Comment