Saturday, 7 November 2015

മാനവീയം വീഥിയില്‍ ഞായറാഴ്ച 'നോ മാന്‍സ് ലാന്‍ഡ്'


തിരുവനന്തപുരം: മാനവീയം പ്രതിവാര പൊതുചലച്ചിത്രമേളയില്‍ നവംബര്‍ എട്ട് ഞായറാഴ്ച ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ബോസ്‌നിയന്‍ ചിത്രം 'നോ മാന്‍സ് ലാന്‍ഡ്' പ്രദര്‍ശിപ്പിക്കും. മലയാളം സബ്‌ടൈറ്റിലുകളോടെയുള്ള പ്രദര്‍ശനം വൈകിട്ട് 6.30 ന് ആരംഭിക്കും. ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്കു മുന്നോടിയായി കേരള ചലച്ചിത്ര അക്കാദമിയും മാനവീയം തെരുവോരക്കൂട്ടവും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 
2001 ല്‍ പുറത്തിറങ്ങിയ നോ മാന്‍സ് ലാന്‍ഡ് സംവിധായകന്‍ ഡാനിസ് ടാനോവിച്ചിന്റെ ആദ്യ മുഴുനീള കഥാചിത്രമാണ്. സെര്‍ബിയയും ബോസ്‌നിയയും തമ്മിലുള്ള യുദ്ധത്തിനിടെ പരിക്കേറ്റ് അതിര്‍ത്തിപ്രദേശത്തെ കിടങ്ങില്‍ പെട്ടുപോകുന്ന ശത്രുപക്ഷ സൈനികരുടെ കഥ പറയുന്ന ചിത്രം 2002 ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടി. തുടക്കത്തില്‍ പലതവണ പരസ്പരം ഏറ്റുമുട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈനികര്‍ നിലനില്‍പ്പിനായി രാജ്യങ്ങള്‍ തമ്മിലുള്ള കടുത്തയുദ്ധം മറന്ന് പരസ്പരം സഹകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 
പുറത്തിറങ്ങിയ വര്‍ഷം തന്നെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നോ മാന്‍സ് ലാന്‍ഡ് സ്വന്തമാക്കി. തിരക്കഥയ്ക്കുള്ള യൂറോപ്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള സെസര്‍ ഫ്രഞ്ച് ദേശീയപുരസ്‌കാരം, ആന്‍ഡ്രെ കാവെന്‍സ് പുരസ്‌കാരം, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് എന്നിവയുള്‍പ്പെടെ 42 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 19-ാം പതിപ്പില്‍ കണ്ടംപററി മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ നോ മാന്‍സ് ലാന്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു.  

Tuesday, 3 November 2015

ഷമീര്‍ബാബുവിന്റെ ആശയം ഐഎഫ്എഫ്‌കെ സിഗ്നേച്ചര്‍ഫിലിം

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് കേരളചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച സിഗ്നേച്ചര്‍ ഫിലിം മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. സി പി ഷമീര്‍ ബാബുവിന്റെ ആശയമാണ് ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിമിനായി ജൂറി തെരെഞ്ഞെടുത്തത്. 
കണ്ണൂര്‍ ചാല സ്വദേശിയായ ഷമീര്‍ ബാബു ടി വി, ചലച്ചിത്ര മേഖലയില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനിമേഷന്‍ ചലച്ചിത്രകാരനാണ്. സി ഡിറ്റില്‍ നിന്ന് ലളിതകലയിലും അനിമേഷനിലും ബിരുദം നേടിയ ഷമീര്‍ ബാബു ദൂരദര്‍ശന്‍, കാര്‍ട്ടൂണ് നെറ്റ്‌വര്‍ക്ക്, പോഗോ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.2012 ല്‍ അടൂര്‍ ഭാസി അവാര്‍ഡ് നേടി.  ടെലിവിഷന്‍ മേഖലക്കു നല്‍കിയ സംഭാവനകള്‍ക്ക് 2014 ടിവി പ്രോഗ്രാം പ്രൊമോഷന്‍ കൗണ്‌സില്‍ അവാര്‍ഡും ലഭിച്ചു. അഞ്ചു ഘടകങ്ങളിലൂടെയുള്ള നിഴലിന്റെയും വെളിച്ചത്തിന്റെയും ചിത്രീകരണമാണ് മൂവിംഗ് ക്രാഫ്റ്റ് അനിമേഷന്‍ സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിഗ്നേച്ചര്‍ഫിലിമിന്റെ ആശയം.
സിഗ്നേച്ചര്‍ ഫിലിം നിര്‍മ്മിക്കുന്നതിന് അക്കാദമിനടത്തിയ മത്സരത്തിലേക്കു ലഭിച്ച 25 എന്‍ട്രികളില്‍ നിന്നാണ് ബാബുവിന്റെ ആശയം തെരെഞ്ഞെടുത്തത്. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സംവിധായകന്‍ ജി എസ് വിജയന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തെരെഞ്ഞെടുത്തത്. ഡിസംബര്‍ 4 ന് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങില്‍  25,000 രൂപ സമ്മാനത്തുക ശ്രീ ബാബുവിന് സമ്മാനിക്കും.

Chalachitra Academy Announces Signature Film Contest Winner

Thiruvananthapuram, Nov 3: Shameer Babu, an award-winning animation filmmaker, will make the signature film for the upcoming 20th edition of the International Film Festival of Kerala (IFFK).
The concept mooted by Babu received appreciation by an august jury comprising renowned cinematographers Shri Ramachandra Babu and Shri Sunny Joseph, noted director Shri G.S Vijayan and Kerala State Chalacitra Academy (KSCA) chairman Shri T. Rajeevnath.
 Beating out some 25 entries received for the coveted assignment, the winning submission, being made under the banner of Moving Kraft animation studio, will feature the play of light and shadow through the five elements as its theme.
 Babu, who hails from Chala in Kannur district, will receive an official citation, along with a cash prize of Rs 25000, at the IFFK 2015’s inaugural ceremony on December 4 at Nishagandhi auditorium.
With 15 years of experience in the television and film fields, Babu has worked for Pogo, Cartoon Network and Doordharshan. In 2012, he was awarded an Adoor Bhasi Television award and in 2014 received a Television programme promotion council award for his contribution to the television industry.
Last month, the KSCA had invited submissions of novel concepts, scripts and storyboards with 20-second run-times for the contest. The deadline for submission was October 26.
 The contest was part of an ongoing KSCA initiative to search for and promote young talents, fresh ideas, innovative storytelling and approaches to filmmaking from the wider public.
 IFFK 2015, Kerala’s premier film festival, will run from December 4 -11.


Sunday, 1 November 2015

Brazilian Filmmaker Julio Bressane to Head IFFK Jury


 Brazilian filmmaker Julio Bressane will head the jury of 20th  International Film Festival of Kerala (IFFK) scheduled to be held from December 4 to 11. The other members include Newton Aduaka, Nadia Dresti, Maxine Williamson and Jahnu Baruva. Derek Malcolm and Lathika Padgaonkar are members of the Fipresci (International Federation of Film Critics) Jury. The Netpac (Network for the Promotion of Asian Cinema) jury consists of Siddiq Barmak, Swarna Mallavarachchi and Meenakshi Shedde. Claire Dobin, Festival Director of Melba Festival, will deliver this year’s Aravindan Memorial Speech. A workshop conducted by three internationally-acclaimed technicians will also be held during the festival.  More than 80 foreign films will feature in this year’s festival, adding strength to its diversity. The participating movies are classified into 10 categories: International Competition Section (14), Malayalam Cinema (7), Indian Cinema (7), Country Focus (Lithuania, Myanmar)- 8, World cinema (80), contemporary Masters (7), Tribute to Vincent Master (3), Retro International (10), Jury Films/ Lifetime Achievements 10, and Public Screening (7). Further, 20 movies will be screened as a special package under the categories 3D, True Story, Women’s Side and New Directors, with five movies included in each section.

Saturday, 31 October 2015

IFFK at 20: ‘Children of Heaven’ to be screened next at Manaveeyam

Children of Heaven
The Kerala State Chalachitra Academy (KSCA), in association with the Manaveeyam Theruvorakootam collective, will screen the Iranian Classic, Children of Heaven, at Manaveeyam Veedhi today.
The viewing, which will have Malayalam subtitles, will begin at 6.30 pm.
A visual masterpiece of renowned director Majid Majidi, the film depicts the story of two siblings Ali and Zahra and the charm in their small world amidst a real world of struggles and deprivation. ‘
Released in 1997, ‘Children of Heaven’ encompasses a sense of lifestyle and customs of sub urban Iran and its underprivileged people.
The film was nominated for the Academy Award in the category of ‘Best Foreign Language Film’ the very next year, but eventually lost to Italian movie ‘Life is Beautiful’.
The popularity of ‘Children of Heaven’, a family drama, among film critics and movie lovers is evident from the fact that ‘it was screened in almost all major film festivals in Europe, South America and Asia during 1999-2001.

It will be the fifth movie to be screened at Manaveeyam, a weekly pre-event run-up to the 20th IFFK.

‘IFFK 2015 will be different, better’:Director Kamal

Renowned filmmaker Kamal has been involved in a number of capacities in past instances of the International Film Festival of Kerala (IFFK), but feels the situation has changed for the better in the upcoming 20th edition.

Citing as improvements, the streamlined selection process and increased participation from the countries that haven’t been the regular contributors, he said, the festival’s unique quality and the experience for the viewing public will be enhanced.  

““IFFK 2015 will be different. Instead of the regular emphasis on East Asian films, we have better representation from countries that don’t usually feature in the competition category – from Haiti, Palestine, Nepal and Kazakhstan, among others – have come up in the same this year,” said Kamal, who chaired the International Competition Movies selection. “It’s a good change.” he added.

But, he insisted, there was no relaxation of academic rigour and cinematic quality requirements in the pursuit of diversity – nor was the IFFK’s traditional emphasis on films from Asia, Africa and Latin America underplayed.

“We saw 140 movies and the best 10 have been selected to compete for the top prize. Naturally, we won't be able to include movies from all countries. So, for a movie to be selected, it should ably represent the region from which it comes.”

“Take Arab Nasser’s Degrade. I felt it’s a movie that represents Palestine's frail social system. People are very familiar with the missiles and conflicts and most movies narrate the Palestine story from a man's point of view. Though directed by a man, this movie takes perspectives from a cross-section of the region’s women. It’s a very relevant movie.”

“Then, we have Murder in Pacot selected from four Haitian entries, all set in the backdrop of the 2010 earthquake.”

“Every film selected to the competition section will offer a different experience for film lovers,” said Kamal, adding that splitting the selection process into three separate jury – one each for Malayalam, Indian-language and World cinema – played a key role. 

“It was a relief compared to my previous experiences in selection camps. Earlier there were no separate committees because of which the jury members after a point of time would get exhausted after casting a critical eye to several movies in a row.”

But he would have taken up the offer to chair the jury regardless, Kamal said. “I never miss a chance to sit in on the selection process. We might have to go through 15-20 movies a day. But I have never felt it as a tiring routine. We are utilising our time watching movies, learning a lot from them.”

“The best part is the thrill you get watching around 140 greatly diverse films. This is a rare privilege and it has always benefited my filmmaking.” Among this year’s crop, he singled out Jun Robles Lana’s Tagalog feature Shadow behind the moon from the Philippines as having “amazed me as a filmmaker with its clever narrative techniques”.

This is why, he said, young aspiring filmmakers should make use of the opportunity afforded by the IFFK to the fullest. “They should see this as a part of their learning process like I do and be more serious about watching movies rather than going for fun’s sake.”

“For me, the itch to make movies came from such opportunities to watch movies from around the globe. I was very passionate about it right from my college days and so have been associating and attending the IIFK since the first edition.”


Friday, 30 October 2015

ഐഎഫ്എഫ്‌കെ: സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ ദരൂഷ് മെഹ്‌റൂജിക്ക്

തിരുവനന്തപുരം: ലോകസിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ്  അവാര്‍ഡ് ഇത്തവണ പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദരൂഷ് മെഹ്‌റൂജിക്ക്.  ഡിസംബര്‍ നാലിന് ഇരുപതാമത് ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ അഞ്ചു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം മെഹ്‌റൂജിയ്ക്ക് സമ്മാനിക്കും. മേളയുടെ സംഘാടക സമിതി യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അറിയിച്ചതാണിത്.
1970കളുടെ തുടക്കത്തില്‍ ഇറാനിയന്‍ നവതരംഗസിനിമകള്‍ക്ക് തുടക്കം കുറിച്ചവരിലൊരാളാണ് ദരൂഷ് മെഹ്‌റൂജി. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച ഇദ്ദേഹം തന്റെ അരനൂറ്റാണ്ടു നീളുന്ന ചലച്ചിത്ര ജീവിതത്തിനിടെ പലകുറി ഭരണകൂടത്തിന്റെ അപ്രീതി നേരിട്ടിട്ടുണ്ട്. 
ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായി 1966 ല്‍ നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം ഡയമണ്ട് 33 ആണ് മെഹ്‌റൂജിയുടെ ആദ്യ സംവിധാന സംരംഭം. ആദ്യചിത്രം വന്‍ സാമ്പത്തികവിജയം നേടിയെങ്കിലും രണ്ടാമത്തെ ചിത്രമായ ഗാവ് ആണ് മെഹ്‌റൂജിയുടെ സംവിധാന മികവിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തത്. 
സര്‍ക്കാര്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നിട്ടു കൂടി ഗോലാംഹൊസൈന്‍ സയ്യേദിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മ്മിച്ച ഗാവിന് വളരെക്കാലം ഇറാനിയന്‍ കലാസാംസ്‌കാരിക വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. 1971 ലെ വെന്നീസ് ചലച്ചിത്രമേളയിലേക്ക് ഇറാനില്‍ നിന്ന് ഒളിച്ചുകടത്തിയ ചിത്രം പ്രദര്‍ശിപ്പിച്ചു. സബ്‌ടൈറ്റിലുകള്‍ പോലുമില്ലാതെ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ആ വര്‍ഷം വെന്നീസ് മേളയിലെ ക്രിട്ടിക്‌സ് അവാര്‍ഡിന് അര്‍ഹമായി. 
ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട ഇറാനിയന്‍ ചിത്രം മെഹ്‌റൂജിയുടെ ദി ബൈസൈക്കിള്‍ ആണ്. 1973 ല്‍ സംവിധാനം ആരംഭിച്ച ചിത്രത്തിന് മൂന്നു വര്‍ഷത്തോളം ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. 1978 ലാണ് ചിത്രം റിലീസ് ചെയ്തത്. 
ആദ്യകാല ഇറാനിയന്‍ നിയോ റിയലിസ്റ്റ് ചിത്രങ്ങളിലൊന്നായ ദി കൗ (1960), അലി നസ്സിറിയാന്‍ രചിച്ച ഹാസ്യപ്രാധാന ചിത്രം ദി നൈവ് (1970),  എക്കാലത്തേയും മികച്ച ഇറാനിയന്‍ ചിത്രമായി വിലയിരുത്തപ്പെടുന്ന ഹാമോണ്‍ (1990), ദി പിയര്‍ ട്രീ (1999) തുടങ്ങിയവ മെഹ്‌റൂജിയുടെ സംവിധാനമികവിനു സാക്ഷ്യമാണ്. 
ആധുനിക ഇറാനിയന്‍ സിനിമ ആരംഭിക്കുന്നത് ദരൂഷ് മെഹറൂജിയിലാണ്. റിയലിസവും സിമ്പോളിസവും ഇറാനിയന്‍ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. റൊസ്സേലിനി, ഡെ സിക്ക, സത്യജിത്ത് റായ് തുടങ്ങിയവരുടെ ചിത്രങ്ങളോട് സാദൃശ്യമുണ്ടെങ്കിലും കഥപറച്ചിലിലെ തനിമയില്‍ മെഹ്‌റൂജി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 
ലോക സിനിമയ്ക്കു നല്‍കിയ സംഭാവനകളെ വിലയിരുത്തി 2009 മുതലാണ് ഐഎഫ്എഫ്‌കെയില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചത്. ആദ്യപുരസ്‌കാരം മൃണാള്‍സെന്നിനാണ് ലഭിച്ചത്. 2010 ല്‍ വെര്‍ണര്‍ ഹെര്‍സോഗിനും 2013 ല്‍ കാര്‍ലോസ് സോറയ്ക്കും 2014 ല്‍ മാര്‍ക്കോ ബെല്ലോച്ചിയോക്കും പുരസ്‌കാരം ലഭിച്ചു.